ഇന്ത്യക്ക് വിസ നൽകുന്നത് ബഹ്‌റൈൻ താത്ക്കാലികമായി നിർത്തി

ഇന്ത്യക്ക് വിസ നൽകുന്നത് ബഹ്‌റൈൻ താത്ക്കാലികമായി നിർത്തി

മനാമ: ഇന്ത്യ അടക്കം കോവിഡ് രൂക്ഷമായ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ നൽകുന്നത് ബഹ്‌റൈൻ താത്ക്കാലികമായി നിർത്തി. കോവിഡ് രൂക്ഷമായതിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് വിസ നൽകുന്നത് അവസാനിപ്പിച്ചത്. താൽക്കാലിക നടപടിയായാണ് വിസ നൽകുന്നത് അവസാനിപ്പിച്ചത്. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളാണ് റെഡ് ലിസ്റ്റിലുള്ളത്.

Share this story