ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നു: ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി

മനാമ: ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശരീഅ കോടതിയെ സമീപിച്ച് പെൺകുട്ടി. സ്വീകാര്യമല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാഹാലോചന നിരസിച്ചതിനാണ് പിതാവിനെതിരെ മകൾ കോടതിയെ സമീപിച്ചത്. ബഹ്‌റൈനിലാണ് സംഭവം. തനിക്ക് ഇഷ്ടപ്പെട്ട യുവാവിന്റെ വിവാഹാലോചന പിതാവ് നിരസിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം. ബഹ്‌റൈനിലെ ഹൈ-ശരീഅ കോടതി പെൺകുട്ടിയുടെ ആവശ്യം അംഗീകരിക്കുകയും പിതാവിന്റെ അനുമതിയില്ലാതെ വിവാഹിതയാവാൻ അനുമതി നൽകുകയും ചെയ്തു.

യുവാവിന്റെ വിവാഹാലോചന സ്വീകരിക്കാൻ യുവതി പലവട്ടം ശ്രമിച്ചെങ്കിലും പിതാവ് ഒരു വിധത്തിലും വഴങ്ങിയില്ലെന്നാണ് യുവതി പരാതിപ്പെടുന്നത്. യുവാവിന്റെ അമ്മയുടെ കുടുംബം പിന്തുടരുന്നത് മതത്തിലെ മറ്റൊരു ഉപവിഭാഗമാണെന്നത് അടക്കമുള്ള കാരണങ്ങളാണ് വിവാഹാലോചന മുടക്കാൻ പിതാവ് പറഞ്ഞിരുന്നത്. കേസിൽ വാദം കേട്ട ശേഷം പിതാവിന്റെ അനുമതിയില്ലാതെ തന്നെ വിവാഹിതയാവാൻ കോടതി പെൺകുട്ടിക്ക് അനുമതി നൽകി.

Share this story