ബഹറൈനില്‍ മെയ്ദിന അവധി ഞായറാഴ്ച
മനാമ: ബഹറൈനില്‍ ഞായറാഴ്ച മെയ്ദിന അവധിയായിരിക്കുമെന്ന് പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് അറിയിച്ചു. മെയ് ഒന്ന് വെള്ളിയാഴ്ചയായതിനാലാണ് അവധി ഞായറാഴ്ച നല്‍കുന്നത്. അന്ന് എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കും അവധിയായിരിക്കും.
അതിനിടെ, നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന പ്രവാസി തൊഴിലാളികളെ നാടുകടത്താനുള്ള നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ പ്രതിനിധി സഭ തീരുമാനിച്ചു. കോവിഡ് ബാധ നിയന്ത്രിക്കാനാണ് ഈ നിര്‍ദ്ദേശമെന്ന് പാര്‍ലമെന്റംഗം ഖാലിദ് ബൗംഗ് അറിയിച്ചു. അതേസമയം, പ്രവാസികളില്‍ 1909 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒമ്പത് ശതമാനം മാത്രമാണ് നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെന്ന് കഴിഞ്ഞ ദിവസം ലേബര്‍ മാര്‍കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര് എ) ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി അറിയിച്ചിരുന്നു.