ഒടുവില്‍ ബഹറൈനില്‍ ഇന്ത്യന്‍ അംബാസഡറായി
Apr 30, 2020, 21:03 IST
മനാമ: മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ബഹറൈനില്‍ അംബാസഡറെ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഏറെ പരിചയ സമ്പത്തുള്ള വിദേശകാര്യ ഉദ്യോഗസ്ഥന് പിയൂഷ് ശ്രീവാസ്തവ ആണ് പുതിയ അംബാസഡര്‍. കഴിഞ്ഞ ദിവസമാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ വിരമിച്ചതിന് ശേഷം മൂന്ന് മാസമായി ബഹറൈനില്‍ ഇന്ത്യന്‍ അംബാസഡറുണ്ടായിരുന്നില്ല. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീവാവസ്തവ സ്ഥാനം ഏറ്റെടുക്കും. 1998ല്‍ വിദേശ സര്‍വീസിലെത്തിയ ശ്രീവാസ്തവ നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ്. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള വിവിധ സേവനങ്ങള്‍ ഏകോപിക്കുന്നതിന് അംബാസഡറുടെ അഭാവം ബഹറൈനില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു.