പാസ്‌പോര്‍ട്ടില്ലാതെ ചെയ്യാം; പുതിയ സംവിധാനം ഒരുക്കി ദുബായ് വിമാനത്താവളം

Dubai Airport

ദുബായ്: യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ തന്നെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. ഈ വര്‍ഷം അവസാനത്തോടെ ടെര്‍മിനല്‍ മൂന്നിലെ യാത്രക്കാര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. പാസ്‌പോര്‍ട്ടിന് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാകും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുക. ടെര്‍മിനല്‍ മൂന്ന് വഴി യാത്ര ചെയ്യുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്കാണ് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാനുള്ള സംവിധാനം ആദ്യം നടപ്പിലാക്കുക.

നവംബര്‍ മുതല്‍ ടെര്‍മിനല്‍ മൂന്നില്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

Share this story