ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചുമൂടിയ കേസ്; മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്

anil

ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്നവർ അടക്കം മൂന്ന് പേർക്കെതിരെയാണ് കേസ്. ജനുവരി മൂന്നിനാണ് അനിലിനെ കാണാതായത്. ട്രേഡിംഗ് കമ്പയിലെ പിആർഒ ആണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് പരിശോധനക്ക് പാക്കിസ്ഥാനിക്കൊപ്പം അനിൽ പോകുകയായിരുന്നു. പിന്നീട് മടങ്ങിയെത്തിയില്ല

അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് മനസിലായത്. കേസ് കൊടുക്കാനും അന്വേഷണത്തിനും പ്രകാശിനും ഓഫീസ് ജീവനക്കാർക്കുമൊപ്പം പ്രതിയായ ഒരു പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ ഒളിവിൽ പോയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മറവുചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി നാട്ടിലേക്ക് മുങ്ങി. കേസിൽ രണ്ട് പേരെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story