ഖത്തറില്‍ അല്‍ വക്ര സ്റ്റേഷനില്‍ നിന്നുള്ള മുഴുവന്‍ മെട്രോ ലിങ്ക് റൂട്ടുകളും മാറ്റുന്നു

Quatar

ദോഹ: ദോഹ മെട്രോയുടെ അല്‍ വക്ര സ്റ്റേഷനില്‍ നിന്നുള്ള മുഴുവന്‍ മെട്രോ ലിങ്ക് റൂട്ടുകളും റാസ് ബു ഫോണ്ടാസ് സ്റ്റേഷനിലേക്ക് മാറ്റുന്നതായി മെട്രോ ആന്‍ഡ് ലുസൈല്‍ ട്രാം അധികൃതര്‍ അറിയിച്ചു. നവംബര്‍ 14 ഞായറാഴ്ച മുതല്‍ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയായിരിക്കും ഈ മാറ്റം. 

M128, M132, M133, M134 എന്നീ റൂട്ടുകളാണ് റാസ് ബു ഫോണ്ടാസ് സ്റ്റേഷനിലേക്ക് മാറ്റുക എന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ദോഹ മെട്രോ ആന്‍ഡ് ലുസൈല്‍ ട്രാം അറിയിച്ചു. അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് വേണ്ടിയാണ് പുതിയ മാറ്റം.

Share this story