മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് ദുബായിലെത്തി; വിവിധ എമിറേറ്റുകൾ സന്ദർശിക്കും

pinarayi

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലെത്തി. ഒരാഴ്ചത്തെ സന്ദർശനത്തിന് ദുബായിലെത്തിയ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായി യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി ഒരാഴ്ച ദുബായിലുണ്ടാവും. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമം. ദുബായ് അബുദാബി ഷാർജ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുമെന്നാണ് ലഭിക്കുന്ന വിവരം.


പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്‌കരണങ്ങൾ, ഡിജിറ്റൽവത്കരണം, നടപടിക്രമങ്ങളിലെ ലളിതവൽക്കരണമെല്ലാം ബോധ്യപ്പെടുത്തും. ഫെബ്രുവരി നാലിന് ദുബൈ എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയിനിൽ കേരളാ പവലിയന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

Share this story