ദു​ബൈ ചു​റ്റി​ക്കാ​ണാൻ സി​റ്റി സൈ​റ്റ്​​സീ​യി​ങ്​ ബ​സ്

ദു​ബൈ ചു​റ്റി​ക്കാ​ണാൻ സി​റ്റി സൈ​റ്റ്​​സീ​യി​ങ്​ ബ​സ്

ദുബൈ: ദുബൈ ന​ഗ​രം ചു​റ്റി​ക്കാ​ണാ​ൻ ധാ​രാ​ളം പേ​രാ​ണ്​ ബ​സി​ലും ടാ​ക്​​സി​യി​ലു​മാ​യി സ​ഞ്ച​രി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ മേ​ൽ​കൂ​ര​യി​ല്ലാ​ത്ത ഡെ​ബി​ൾ ഡ​ക്ക​ർ ബ​സി​ലാ​ണ്​ യാ​ത്ര ചെ​യ്യു​ന്ന​തെ​ങ്കി​ൽ എ​ങ്ങി​നെ​യി​രി​ക്കും. ഉ​ല്ലാ​സ​ത്തിന്റെ അ​നു​ഭൂ​തി​യും ന​ഗ​ര​ഭം​ഗി​യു​ടെ ആ​​വേ​ശ​വും ആ​സ്വ​ദി​ക്കാ​ൻ ഈ ​യാ​ത്ര​ക്ക്​ സാ​ധി​ക്കും. ഇ​ത്ത​രം യാ​ത്ര​ക്ക്​ നേ​ര​ത്തെ ദു​ബൈ​യി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ‘സി​റ്റി സൈ​റ്റ്​​സീ​യി​ങ്​’ ബ​സ്​ സ​ർ​വീ​സു​ക​ൾ ‘കോ​വി​ഡ്​ ഇ​ട​വേ​ളയ്ക്ക്​ ശേ​ഷം പു​ന​രാ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്. പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ ബ​സ്​ സ​ഞ്ച​രി​ക്കു​ക.

രാ​വി​ലെ 10മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​വ​രെ ര​ണ്ടു മ​ണി​ക്കൂ​ർ വീ​ത​മു​ള്ള യാ​ത്ര​യാ​ണ്​ അ​നു​വ​ദി​ക്കു​ക. ബു​ർ​ജ്​ ഖ​ലീ​ഫ​ക്ക്​ സ​മീ​പ​ത്തെ ദു​ബൈ മാ​ളി​ൽ നി​ന്ന്​ തു​ട​ങ്ങി അ​ൽ ഫ​ഹി​ദി ഹി​സ്​​റ്റോ​റി​ക്ക​ൽ ഡി​സ്ട്രി​ക്റ്റ്, ദു​ബൈ മ്യൂ​സി​യം, ഓ​ൾ​ഡ് സൂ​ഖ്, ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്, ഗോ​ൾ​ഡ് ആ​ൻ​ഡ്​ സ്പൈ​സ് സൂ​ഖു​ക​ൾ, ദു​ബൈ ക്രീ​ക്ക്, മ​ദീ​ന​ത്​ ജു​മൈ​റ, അ​റ്റ്ലാ​ൻ​റി​സ് ദി ​പാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ബ​സി​ന്​ സ്​​റ്റോ​പ്പു​ള്ള​ത്.

Share this story