യു എ ഇയില്‍ കൂടുതല്‍ പനി ക്ലിനിക്കുകള്‍

യു എ ഇയില്‍ കൂടുതല്‍ പനി ക്ലിനിക്കുകള്‍

അബൂദബി: കോവിഡ് നിയന്ത്രണ പദ്ധതികളുടെ ഭാഗമായി അബൂദബിയിലും പരിസര പ്രദേശങ്ങളിലുമുള്ള ആശുപത്രികളില്‍ കൂടുതല്‍ പനി ക്ലിനിക്കുകള്‍ സ്ഥാപിച്ചു. വി പി എസ് ഹെല്‍ത്ത് കെയര്‍ ആണ് പുതിയ സംവിധാനം ആരംഭിച്ചത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരെയും പരിശോധിക്കുന്ന സംവിധാനമാണിത്.

ഓരോരുത്തരെയും പരിശോധിക്കുകയും സംശയം തോന്നുകയാണെങ്കില്‍ ആശുപത്രിക്ക് പുറത്തുള്ള പ്രത്യേകം ക്ലിനിക്കല്‍ ഏരിയയിലേക്ക് മാറ്റുകയും ചെയ്യും. അബൂദബി സിറ്റിയിലെയും മുസഫ്ഫയിലെയും ആശുപത്രികളായ ബുര്‍ജീല്‍, എല്‍ എല്‍ എച്ച്, മെദ്യോര്‍, ലൈഫ്‌കെയര്‍ എന്നിവക്ക് പുറത്ത് പനി ക്ലിനിക് ടെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ദിവസവും നൂറുകണക്കിന് പേരാണ് ആശുപത്രിയിലെത്തുന്നത്. ഇവരില്‍ ആര്‍ക്കെങ്കിലും കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ അവരറിയാതെ മറ്റുള്ളവരുമായി ഇടപഴകും. ഇതൊഴിവാക്കാനാണ് ആശുപത്രിയിലെത്തുന്ന എല്ലാവരെയും പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

Share this story