ഹോം ഡെലിവറിക്ക് ഷോപ്പുകള്‍ക്ക് സൗജന്യമായി ടാക്‌സികള്‍ നല്‍കുമെന്ന് അബൂദബി ഗതാഗത അതോറിറ്റി

ഹോം ഡെലിവറിക്ക് ഷോപ്പുകള്‍ക്ക് സൗജന്യമായി ടാക്‌സികള്‍ നല്‍കുമെന്ന് അബൂദബി ഗതാഗത അതോറിറ്റി

അബൂദബി: സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നതിന് ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ടാക്‌സി സേവനം സൗജന്യമായി നല്‍കാന്‍ അബൂദബി ഗതാഗത അതോറിറ്റി തീരുമാനിച്ചു. ഹോം ഡെലിവറി ആവശ്യം വര്‍ധിച്ചതോടെയാണിത്. നിലവില്‍ ഷോപ്പുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ തന്നെയാണ് ഹോം ഡെലിവറി നടത്തുന്നത്. എന്നാല്‍, ആവശ്യം വര്‍ധിച്ചതോടെ എത്തിച്ച് നല്‍കുന്നത് വൈകുകയാണ്.

ഇത് പരിഹരിക്കാനാണ് ടാക്‌സി സേവനങ്ങള്‍ നല്‍കാന്‍ അതോറിറ്റി തീരുമാനിച്ചത്. ഉപഭോക്താവില്‍ നിന്ന് നിരക്ക് ഇടാക്കില്ല. 600535353 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത് അബൂദബി ടാക്‌സി ആപ്പ് ഉപയോഗിച്ച് ഈ സേവനം ഷോപ്പുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

അതിനിടെ, ഗതാഗത പിഴയില്‍ 50 ശതമാനം ഇളവ് ഷാര്‍ജ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് മുമ്പ് സംഭവിച്ച ട്രാഫിക് പിഴകള്‍ക്കാണ് ഇത് ബാധമാകുക. ട്രാഫിക് പോയിന്റുകളും ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ഒരു മാസത്തേക്കാണ് ഇളവ്.

Share this story