മൂന്ന് മലയാളികൾ കൂടി ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചു; രണ്ട് പേർ മലപ്പുറം സ്വദേശികൾ
May 30, 2020, 08:36 IST
കൊവിഡ് ബാധിച്ച് ഗൾഫിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. യുഎഇയിൽ രണ്ട് പേരും സൗദിയിൽ ഒരാളുമാണ്. മരിച്ചത്. മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തൂട്ടി അബൂബാബിയിലാണ് മരിച്ചത്. 50 വയസ്സായിരുന്നു
മലപ്പുറം കടുങ്ങാപുരം കട്ട്ലശ്ശേരി സ്വദേശി ഷാഹുൽ ഹമീദ്(37) അജ്മാനിൽ മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി പി വി അബ്ദുൽഖാദർ(55) സൗദി അറേബ്യയിൽ മരിച്ചു. സൗദി അൽകോബറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുൽഖാദർ
കേരള സാംസംകാരിക വേദി പ്രവർത്തകനായിരുന്നു അബൂദാബിയിൽ മരിച്ച മൊയ്തൂട്ടി. ഷാഹുൽ ഹമീദ് അജ്മാൻ ഖലീഫ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.