കള്ളനോട്ട് നിര്‍മ്മാണം; വഞ്ചനാ കുറ്റം ചുമത്തി പ്രവാസികളെ അറസ്റ്റ് ചെയ്തു

Police

മസ്‌കത്ത്: ഒമാനില്‍ കള്ളനോട്ട്  നിര്‍മ്മാണത്തിന്റെ പേരില്‍ വഞ്ചനാ കുറ്റം ചുമത്തി പ്രവാസികളെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്‍ക്വയറീസ് ആന്റ് ഇന്‍വസ്റ്റിഗേഷന്‍ അധികൃതരാണ് ഇവരെ പിടികൂടിയത്. 

ഇവര്‍ പെട്ടെന്ന് ലാഭം നേടാന്‍ സാധിക്കുമെന്ന് പറഞ്ഞ് മറ്റുള്ളവരെ കബളിപ്പിച്ച് നിക്ഷേപം നടത്തി വഞ്ചിക്കുകയും ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അവരെ വിദേശ കറന്‍സികള്‍ വാങ്ങാന്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Share this story