ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
May 2, 2020, 15:06 IST
ദുബായിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ കേളകം സ്വദേശി തങ്കച്ചനാണ് മരിച്ചത്. 58 വയസായിരുന്നു.
ഇന്നലെ മാത്രം 557 പുതിയ കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 114 പേർ ഇന്നലെ രോഗമുക്തരായി. അതേസമയം, യുഎഇയിൽ 13,038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ആറ് പേർ കൂടി മരിച്ചതോടെ രാജ്യത്തെ മലണസംഖ്യ 111 ആയി. 2,543 പേരാണ് ഇതുവരെ രോഗമുക്തരായത്.