യുഎഇയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്
May 24, 2020, 07:33 IST
![യുഎഇയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്](https://metrojournalonline.com/static/c1e/client/89527/migrated/0f4b08be8cf1605ccf87880e88698950.jpg)
അബുദാബി: യുഎഇയിൽ കൊവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഉമ്മൽ ഖുവൈനിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. കൊവിഡ് വൈറസ് മൂലം ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.