കൊവിഡ് നിയമ ലംഘനം: ഖത്തറിൽ 141 പേർ അറസ്റ്റിൽ

കൊവിഡ് നിയമ ലംഘനം: ഖത്തറിൽ 141 പേർ അറസ്റ്റിൽ

ഖത്തറിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 141 പേർ കൂടി പിടിയിൽ. ഇവരിൽ 139 പേരെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനും, രണ്ട് പേരെ മൊബൈലിൽ ഇഹ്തിറാസ് ആപ്ലിക്കേഷൻ ഇല്ലാതിരുന്നതിനുമാണ് പിടികൂടിയത്. ഇവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.

രാജ്യത്ത് പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാണ്. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറിൽ ഒരു കുടുംബത്തിൽ നിന്നുള്ളവരൊഴികെ നാലുപേരിൽ കൂടുതൽ യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.

Share this story