ദുബൈയിൽ ഗർഭിണികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

ദുബൈയിൽ ഗർഭിണികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു

ദുബൈയിൽ ഗർഭിണികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗർഭകാലം 13 ആഴ്ച കഴിഞ്ഞവർക്ക് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ 800342 എന്ന വാട്‌സാപ് നമ്പറിലോ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നവർക്കാണ് വാക്‌സിൻ ലഭിക്കുക. ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ഗർഭിണികൾക്ക് വാക്‌സിൻ ലഭിക്കും.

 

Share this story