‘സൈബർ ഭീഷണികളുടെ അപകടങ്ങളെ സൂക്ഷിക്കുക’ ഷാർജ പോലീസ് ഒരു മാസം നീണ്ടുനിൽക്കുന്ന അവബോധ ക്യാമ്പെയ്ൻ ആരംഭിച്ചു

‘സൈബർ ഭീഷണികളുടെ അപകടങ്ങളെ സൂക്ഷിക്കുക’ ഷാർജ പോലീസ് ഒരു മാസം നീണ്ടുനിൽക്കുന്ന അവബോധ ക്യാമ്പെയ്ൻ ആരംഭിച്ചു

Report : Mohamed Khader Navas

ഷാർജ: സൈബർ ഭീഷണികളുടെ അപകടസാധ്യതകൾ സൂക്ഷിക്കുക എന്ന സന്ദേശവുമായി ബന്ധപ്പെട്ട്
പൊതുജന സമ്പർക്ക വകുപ്പും കുറ്റാന്വേഷണ വകുപ്പും സാമൂഹ്യ പോലീസ് വകുപ്പും പോലീസ് സ്റ്റേഷനുകൾ, പത്ര മാധ്യമങ്ങൾ, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ, പ്രതിനിധികൾ എന്നിവരുമായി കൈകോർത്ത് കൊണ്ട് “അപകടങ്ങൾ സൂക്ഷിക്കുക” എന്ന സന്ദേശവുമായി ഷാർജ പോലീസ് ഒരു മാസം നീണ്ടുനിൽക്കുന്ന അവബോധ ക്യാമ്പെയ്ൻ ആരംഭിച്ചു..

സൈബർ ഭീഷണികളുടെ ഗൗരവത്തെക്കുറിച്ച് സമൂഹത്തിലെ അംഗങ്ങളിൽ അവബോധം വളർത്തുക, സുരക്ഷ വർദ്ധിപ്പിക്കുന്നതിന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബോധവത്കരിക്കുക, സൈബർ ബ്ലാക്ക് മെയിൽ ഉണ്ടായാൽ അവർ അഭിമുഖീകരിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അവരെ അറിയിക്കുക എന്നിവയാണ് പ്രചാരണത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് ഷാർജ പോലീസ് കുററാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഒമർ അഹമ്മദ് ബു അൽസൂദ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോൾ, നിയമവിരുദ്ധ പ്രവർത്തനത്തെ ചെറുക്കുന്നതിന് അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നിങ്ങനെ മൂന്ന് ഭാഷകളിലായി വിവിധ തരത്തിലുള്ള അവബോധങ്ങൾ
ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കുറ്റാന്വേഷണ ഡയറക്ടർ വിശദീകരിച്ചു.

റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ബസുകളിൽ ഇലക്ട്രോണിക് ഡിസ്പ്ലേകൾക്ക് പുറമേ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും , ഓഡിയോ, വിഷ്വൽ, വിവിധ പത്ര മാധ്യമങ്ങൾ മറ്റിതര വഴികളിലൂടെയും അവബോധം വ്യാപിപ്പിക്കും.
വിശ്വസനീയമല്ലാത്ത അപരിചിതരിൽ നിന്നും ആശയവിനിമയം സ്വീകരിക്കുകയോ സ്വകാര്യമോ സെൻസിറ്റീവോ ആയ ചിത്രങ്ങൾ അയയ്ക്കുകയോ ചെയ്യരുതെന്നും സോഷ്യൽ മീഡിയയിലൂടെ ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്നും കേണൽ ബു അൽസൂദ് ഓർമ്മിപ്പിച്ചു,

സൈബർ ഭീഷണികളിൽ നിന്നും മറ്റെല്ലാത്തരത്തിലുമുള്ള ഭീഷണികളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള ശക്തമായ നടപടികളുടെ വിപുലീകരണത്തിൻ്റെ ഭാഗമായിട്ടാണ് ഷാർജ പോലീസിൻ്റെ ഈ ക്യാമ്പയിൻ. ഏതെങ്കിലും തട്ടിപ്പ് അല്ലെങ്കിൽ നെഗറ്റീവ് പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കരുതെന്നും കേണൽ ആവശ്യപ്പെട്ടു.

സൈബർ ഭീഷണിയുമായി ബന്ധപ്പെട്ട സേവനത്തിനായി 05599992158 എന്ന നമ്പറിൽ സന്ദേശങ്ങളിലൂടെയോ അല്ലെങ്കിൽ 065943228 എന്ന നമ്പരിൽ നേരിട്ട് വിളിക്കുകയോ ചെയ്യാം. അടിയന്തിര സാഹചര്യങ്ങൾക്കും അപകടങ്ങൾക്കും നമ്പർ (999) എന്ന നമ്പരിലൂടെയും ആശയവിനിമയം നടത്താം.

Share this story