ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ/മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയായ കമലേഷ് പാണ്ഡെ (37) ആണ് കൊല്ലപ്പെട്ടത്. ദമ്മാം എയർപോർട്ടിൽ ഗ്രൗണ്ട് സ്റ്റാഫായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. യെമനിലെ ഹൂതി വിമതർ വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെട്ടത്.
സംഭവത്തിൽ ഇന്ത്യൻ എംബസി ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തുകയും, മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്ന് അറിയിക്കുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ പൗരന്മാരുടെ ചികിത്സാകാര്യങ്ങൾ എംബസി നിരീക്ഷിച്ചുവരുന്നുണ്ട്. ആക്രമണത്തിൽ വിമാനത്താവളത്തിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
