റിജേഷിനെയും ജെഷിയെയും മരണം കൊണ്ടുപോയത് വീടിന്റെ പാലുകാച്ചലിന് നാട്ടിൽ പോകാനിരിക്കെ

rijesh

ദുബൈയിലെ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ വേർപാട് ബന്ധുക്കളെയും നാട്ടുകാരെയും നൊമ്പരത്തിലാഴ്ത്തി. നാട്ടിൽ പുതുതായി നിർമിച്ച വീടിന്റെ പാലുകാച്ചലിനായി പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിജേഷും ജെഷിയും മരണത്തിലേക്ക് നടന്നടുത്തത്. 11 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് കുട്ടികളില്ല. ദുബൈയിൽ ട്രാവൽ ഏജൻസി നടത്തുകയാണ് റിജേഷ്. ടീച്ചറാണ് ജെഷി

ദുബൈ ദേരയിലുണ്ടായ തീപിടിത്തത്തിലാണ് ഇവർ മരിച്ചത്. സൂപ്പർ മാർക്കറ്റ് ശൃംഖലയായ തലാൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാർക്ക് പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനിലും ഇവിടെ താമസിക്കുന്നുണ്ട്. 

16 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ നാല് പേർ ഇന്ത്യക്കാരാണ്. പത്ത് പാക്കിസ്ഥാൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. നിരവധി പേർക്ക് പരുക്കേറ്റിരുന്നു.
 

Share this story