കടക്കെണിയില്‍ പെട്ട നൂറുകണക്കിന് പ്രവാസികള്‍ക്ക് രക്ഷകനായി ഈ പ്രവാസി
Aug 7, 2020, 18:26 IST
![കടക്കെണിയില്‍ പെട്ട നൂറുകണക്കിന് പ്രവാസികള്‍ക്ക് രക്ഷകനായി ഈ പ്രവാസി](https://metrojournalonline.com/static/c1e/client/89527/migrated/3fac74b3f57f650063c4e5fdfdcf595e.jpeg)
ദുബൈ: കടക്കെണിയില്‍ അകപ്പെട്ട മുന്നൂറോളം പ്രവാസികള്‍ക്ക് രക്ഷകനായി മലയാളി. 50 വര്‍ഷമായി യു എ ഇയിലുള്ള പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ കെ.വി.ഷംസുദ്ദീനാണ് കടക്കെണിയില്‍ നിന്ന് നിരവധി പേരെ രക്ഷിച്ചത്.
സാമൂഹ്യപ്രവര്‍ത്തകന്‍ എന്നതിന് പുറമെ വ്യവസായിയും സാമ്പത്തിക ഉപദേഷ്ടാവുമാണ് അദ്ദേഹം. യു എ ഇയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് പ്രിയ പ്രവാസികള്‍ യുട്യൂബില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ച് നന്ദി അറിയിച്ചു.
ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായി കെ.വി.ഷംസുദ്ദീന്, ഇന്ത്യയിലെ എന്‍ ആര് ഐമാരുടെ സാമ്പത്തിക വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും പ്രവര്‍ത്തിക്കുന്ന പ്രവാസിബന്ധു വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സ്ഥാപകനും ചെയര്‍മാനും കൂടിയാണ്.