യുനെസ്‌കോയുടെ 'ക്രിയേറ്റീവ് നഗരങ്ങളുടെ'പട്ടികയില്‍ ദോഹ ഇടംപിടിച്ചു

ദോഹ: യുനെസ്‌കോയുടെ 'ക്രിയേറ്റീവ് നഗരങ്ങളുടെ'പട്ടികയില്‍ ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ ദോഹ ഇടംപിടിച്ചു. നഗരങ്ങളുടെ കരകൗശലപരമായ സൗന്ദര്യം, സാഹിത്യ-സിനിമരംഗം, ഡിസൈന്‍, സംഗീതം എന്നിവയ്ക്ക് നഗരം നല്‍കിയിട്ടുള്ള പ്രാധാന്യം തുടങ്ങിയ ഏഴോളം മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് യുനെസ്‌കോ സമിതി ക്രിയേറ്റീവ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഈ മേഖലയില്‍ നിന്നും യുനെസ്‌കോയുടെ ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയില്‍ ആദ്യം നഗരം ദോഹയാണെന്ന് ഷെയ്ഖ് അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പറഞ്ഞു. ദോഹ അടക്കം 49 നഗരങ്ങള്‍ക്ക് കൂടി അംഗീകാരം ലഭിച്ചതോടെ 295 നഗരങ്ങളാണ് നിലവില്‍ യുനെസ്‌കോയുടെ പട്ടികയില്‍ ഉള്ളത്. 

ദോഹയെ അഭിനന്ദിച്ച് യുനെസ്‌കോയുടെ ദോഹ കാര്യാലയ മേധാവി അന്ന പാവോലിനിയും ട്വീറ്റ് ചെയ്തു. 2004-ലാണ് യുനെസ്‌കോ ആദ്യമായി ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

Share this story