മദ്യപിച്ച് ലക്കുകെട്ട് അയല്‍വീട്ടിലേക്കു വാഹനം ഓടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു

മദ്യപിച്ച് ലക്കുകെട്ട് അയല്‍വീട്ടിലേക്കു വാഹനം ഓടിച്ചു കയറ്റിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു
കുവൈറ്റ് സിറ്റി: മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്വന്തം വീടിന് പകരം അയല്‍വീട്ടിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ഡ്രൈവറെ കുവൈറ്റ് പൊലിസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമയായ വ്യക്തിയാണ് ഈ പ്രവര്‍ത്തി ചെയ്തതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ പൊലിസിന്റെ നോട്ടപുള്ളിയായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. അര്‍ദിയിലാണ് ഇയാള്‍ അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ വാഹനത്തില്‍ മദ്യവുമായി സഞ്ചരിച്ച ആളെയും പൊലിസ് പിടികൂടി. ഫോര്‍ത്ത റിങ് റോഡില്‍നിന്നാണ് ജിസിസി പൗരന്‍ പൊലിസ് പിടിയിലായത്. ഇയാള്‍ വാഹനം ഓടിക്കുന്നതില്‍ കണ്ട പാകപ്പിഴയാണ് പിടിവീഴുന്നതിലേക്ക് നയിച്ചത്. പതിവ് പരിശോധനക്കിടെ പൊലിസ് ഇയാളുടെ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. രണ്ടു കേസിലെയും പ്രതികളെ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും പൊലിസ് വെളിപ്പെടുത്തി.

Tags

Share this story