ദുബൈയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി; കര്‍ശന വ്യവസ്ഥകള്‍

ദുബൈയില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി; കര്‍ശന വ്യവസ്ഥകള്‍

ദുബൈ: ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അനുമതി നല്‍കി. അതേസമയം, ഇവയുടെ പ്രവര്‍ത്തനത്തിന് വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവ പാലിക്കാത്ത സ്ഥാപനങ്ങള്‍ പൂട്ടും.

സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും വ്യത്യസ്ത ഗേറ്റുകള്‍ വേണം. മൊത്തം ശേഷിയുടെ 30 ശതമാനത്തേക്കാള്‍ അധികമാകരുത് സ്ഥാപനങ്ങളിലുള്ള ആള്‍ക്കാര്‍. സ്ഥാപനത്തിലുടനീളം സാനിറ്റൈസര്‍ വേണം. ഓരോ ഉപയോഗശേഷവും എല്ലാ വാഹനങ്ങളുടെയും അകവും പുറവും കഴുകണം. അടിയന്തരഘട്ടമുണ്ടായാല്‍ ക്വാറന്റൈന്‍ സൗകര്യം വേണം. ആളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യം എടുത്തുകളയണം. ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യ ആവാം. പണമിടപാട് ഇലക്ട്രോണിക് രൂപത്തില്‍ മാത്രം. കാന്റീന്‍, കഫ്തീരിയ, പ്രാര്‍ഥനാ മുറികള്‍ തുടങ്ങിയവ അടച്ചിടണം. ഓരോ ടെസ്റ്റിംഗ് വാഹനത്തിലും ഒരു ലേണറെ മാത്രമെ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധം. സ്ഥാപനത്തിലേക്ക് വരുന്ന ഓരോരുത്തരുടെയും ശരീരോഷ്മാവ് പരിശോധിക്കണം. തുടങ്ങിയവയാണ് നിബന്ധനകള്‍

Share this story