ലഹരിമരുന്ന് കടത്ത്; കുവൈത്തിൽ ഇന്ത്യക്കാരനെ തൂക്കിലേറ്റാൻ വിധി

suicide

കുവൈത്തിൽ ലഹരിമരുന്ന് കള്ളക്കടത്ത് നടത്തിയ ഇന്ത്യക്കാരനെ തൂക്കിലേറ്റാൻ വിധി. ക്രിമിനൽ കോടതിയാണ് പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ വിധിച്ചത്. 11,000 ദിനാർ വിപണിമൂല്യമുള്ള ലഹരിമരുന്നാണ് ഇയാൾ കടത്തിയത്. കസ്റ്റംസിന്റെ സഹായത്തോടെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

യൂറോപ്യൻ രാജ്യത്ത് നിന്ന് പോസ്റ്റൽ മാർഗമാണ് ലഹരിമരുന്ന് അടങ്ങിയ പാഴ്‌സൽ കുവൈത്തിലെത്തിയത്. ഒരു കിലോയിലേറെ ഹാഷിഷ് ഓയിൽ കുവൈത്തിലെത്തിച്ചതായി പ്രതി സമ്മതിച്ചിരുന്നു. ചോക്ക്‌ലേറ്റ് ബോക്‌സിലാണ് ലഹരിമരുന്ന് കടത്തിയത്.
 

Share this story