ദുബായ് എക്‌സ്‌പോ 2020: ആദ്യ ഹൈഡ്രജൻ കാർ അവതരിപ്പിച്ച് സ്ലൊവാക്യ

Dubai

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ ആദ്യ ഹൈഡ്രജൻ കാർ അവതരിപ്പിച്ചു സ്ലൊവാക്യ. എയറോഡൈനാമിക് സ്‌പോർട്‌സ് കാറാണ് സ്ലോവാക്യ അവതരിപ്പിച്ചത്.

സ്ലൊവാക് ഡിസൈനർ ബ്രാനിസ്ലാവ് മൗക്‌സ് ആണ് MH2 ഹൈഡ്രജൻ കാർ രൂപകൽപ്പന ചെയ്തത്. സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യമാണ് കാർ വിഭാവനം ചെയ്യുന്നത്.

കോവിഡിനു ശേഷമുള്ള ഒരു ലോകത്തിലേക്ക് പ്രവേശിക്കുമ്പോൾ, എക്‌സ്‌പോ 2020 ദുബായ് തങ്ങളുടെ കണ്ടുപിടുത്തങ്ങളും സാങ്കേതിക പുരോഗതികളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോമാണെന്ന് സ്ലോവാക്യൻ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗർ വ്യക്തമാക്കി. എക്‌സ്‌പോ 2020 എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this story