ദുബായ് എക്‌സ്‌പോ 2020; ആകാശത്ത് വർണ്ണക്കാഴച്ചകളൊരുക്കി യുഎഇ: സൗദി സേനകളുടെ വ്യോമാഭ്യാസ പ്രകടനം

Dubai Expo

ദുബായ്: ദുബായ് എക്‌സ്‌പോ വേദിയിൽ വ്യോമാഭ്യാസ പ്രദർശനം നടത്തി യുഎഇ സൗദി സേനകൾ. ദി നൈറ്റ്സ് എന്നറിയപ്പെടുന്ന, യു എ ഇ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ അൽ ഫുർസാൻ, റോയൽ സൗദി എയർഫോഴ്‌സിലെ വ്യോമാഭ്യാസ പ്രദർശന വിഭാഗമായ സൗദി ഹോക്‌സ് എന്നിവരാണ് വ്യോമാഭ്യാസ പ്രദർശനങ്ങൾ ഒരുക്കിയത്.

ലോക എക്‌സ്‌പോ വേദിയിലെ സന്ദർശകർക്കായി ഇരു വ്യോമസേനകളിലെയും പൈലറ്റുമാർ ജൂബിലി പാർക്കിന് മുകളിലെ ആകാശത്ത് വർണ്ണക്കാഴ്ച്ചകൾ ഒരുക്കി. എക്‌സ്‌പോ വേദിയിലെ ജി സി സി പവലിയനുമായി സംയുക്തമായാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തിയത്. എക്‌സ്‌പോ 2020 ദുബായ് വേദിയിൽ ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് നേരത്തെ വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചിരുന്നു.

Share this story