ജല സംരക്ഷണത്തിന് തിളങ്ങും കൂറ്റൻ ജല ഗോപുരവുമായി കുവൈത്ത്

ജല സംരക്ഷണത്തിന് തിളങ്ങും കൂറ്റൻ ജല ഗോപുരവുമായി കുവൈത്ത്

ദുബൈ: തിളങ്ങുന്ന സ്വർണ സ്ഫടികങ്ങളാൽ ചുറ്റപ്പെട്ട കൂറ്റൻ ജലഗോപുരം. അപൂർവ വിഭവങ്ങൾ സംരക്ഷിക്കാനുള്ള കുവൈത്തിന്റെ ഈ സന്ദേശം എക്സ്പോ 2020യിലെ സവിശേഷ കാഴ്ചയാകും. കുവൈത്തിലെ മരുഭൂമിയെയാണ് ഈ തിളങ്ങും ഗോപുരം പ്രതിനിധീകരിക്കുന്നത്.

ജല സംരക്ഷണത്തിന് തിളങ്ങും കൂറ്റൻ ജല ഗോപുരവുമായി കുവൈത്ത്

കുവൈത്ത് പവലിയന്റെ മധ്യഭാഗത്തുള്ള സ്വർണ മേലാപ്പോടുകൂടിയ ജലഗോപുരം ദുബൈ സൗത്ത് സൈറ്റിൽ നിർമാണം പുരോഗമിക്കുകയാണ്. കുവൈത്ത് സിറ്റിയിലെ 33 പ്രധാന സ്ഥാപനങ്ങളുടെ പ്രതിനിധാനമാണ് ഈ ഗോപുരം. ഉയരത്തിലുള്ള ടാങ്കുകളിൽ വൻതോതിൽ ശുദ്ധജലം സംഭരിച്ചിട്ടുണ്ട് ഇവ. താഴെയുള്ള സന്ദർശകർക്ക് നിഴൽ കാണാൻ സാധിക്കുന്ന മേലാപ്പ് ആയാണ് ഗോപുരമുണ്ടാകുക.
ഗോപുരത്തിന്റെ പ്രധാന കുഴൽ എക്സ്പോ ആരംഭിക്കുന്ന ഒക്ടോബറിലാണ് ദീപാലംകൃതമാക്കുക. സുസ്ഥിരത, പ്രകൃതി സമ്പത്തിനെ ആദരിക്കുക എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ഇതുകൊണ്ട് കുവൈത്ത് ലക്ഷ്യമിടുന്നത്. യു എ ഇയുമായുള്ള അടുത്ത ബന്ധമാണ് കൂറ്റൻ പവലിയൻ നിർമിക്കാനും പങ്കെടുക്കാനും കുവൈത്തിനെ പ്രേരിപ്പിച്ചതെന്ന് നയതന്ത്ര പ്രതിനിധികൾ പറഞ്ഞു.

പവലിയനിൽ വ്യവസായ മേഖലകളും നൂതന കണ്ടുപിടുത്തങ്ങളും കുവൈത്തികളുടെ സക്രിയ കഴിവും പ്രദർശിപ്പിക്കും. നാടകം, മറ്റ് പ്രകടനങ്ങൾ, കുട്ടികളുടെ പരിപാടികൾ എന്നിവയുമുണ്ടാകും. 4500 ചതുരശ്ര മീറ്ററിലുള്ള പവലിയൻ മൂന്ന് നിലകളുള്ള കെട്ടിടമായിരിക്കും.
ആധുനിക കുവൈത്തിന്റെ വികസങ്ങളുടെ അടിസ്ഥാന ആവശ്യം വെള്ളം ആയതിനാലാണ് ഈ പ്രമേയത്തിലൂന്നിയുള്ള പവലിയൻ. മണലിന്റെ നനവ്, വെള്ളം തുടങ്ങിയവയാണ് ഈ രൂപകല്പനയുടെ സൗന്ദര്യവശം. കുവൈത്തി സംസ്‌കാരത്തിന്റെ ഭാഗമായ ലാളിത്യത്തെയാണ് ഇത് കാണിക്കുന്നത്. അൽ വസ്ല് ഡോമിന്റെ അടുത്താണ് കുവൈത്തി പവലിയൻ.

Share this story