എക്സ്പോ 2020 ദുബായ്; ആദ്യ ദിനത്തിൽ എക്സ്പോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്
Oct 2, 2021, 11:18 IST
എക്സ്പോ സന്ദർശിക്കുന്ന ഷെയ്ഖ് മുഹമ്മദ്
ദുബായ്: ആദ്യദിനത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്സ്പോ 2020 വേദിയിലെത്തി.
ആറ് മാസത്തെ രാജ്യാന്തര പരിപാടിയുടെ ആദ്യ ദിവസം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് യുഎഇ, യുഎസ്എ, ചൈന, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ പവലിയനുകൾ സന്ദർശിച്ചു.
كما تجولت اليوم أيضا في الجناح الأمريكي وجناح الصين .. الشرق والغرب يجتمعان في دبي .. ويتحدثان في دبي .. وتتلاقى ثقافتهما على أرض دبي pic.twitter.com/yUoQgUQIzi
— HH Sheikh Mohammed (@HHShkMohd) October 1, 2021
മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിൽ ആദ്യമായി നടക്കുന്ന എക്സ്പോ 2020 പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെയും ലോകമെമ്പാടുമുള്ള വിവിധ സംഘടനകളുടെയും പവലിയനുകളുണ്ടാകും. എക്സ്പോ 2022 മാർച്ച് 31 വരെയായി 182 ദിവസം നീണ്ടുനിൽക്കും.