ഷഹീൻ ചുഴലിക്കാറ്റ്: എക്സ്പോ വേദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കണം

യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റ് ക്ഷുബ്ധമായ കാലാവസ്ഥയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ദുബായിലെ എക്സ്പോ 2020 സന്ദർശകർക്ക് അധികൃതർ ഒരു പ്രധാന ഉപദേശം നൽകി.

ഒക്ടോബർ 3, 4 ഇന്നും നാളെയും എക്സ്പോ 2020 വേദി സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന യുഎഇ നിവാസികളും വിനോദസഞ്ചാരികളും പുറപ്പെടുന്നതിന് മുമ്പ് ഔദ്യോഗിക കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കണമെന്നാണ് അധികൃതർ നിർദ്ദേശിച്ചിരിക്കുന്നത്.

എല്ലാ എക്സ്പോ സന്ദർശകരുടെയും പങ്കെടുക്കുന്നവരുടെയും ജീവനക്കാരുടെയും ജീവനും സുരക്ഷയുമാണ് ഞങ്ങളുടെ മുൻഗണനയെന്നും ചുഴലിക്കാറ്റിന്റെ പാത നിരീക്ഷിക്കുന്നതിനായി ഇപ്പോൾ നാഷണൽ സെന്റർ ഓഫ് മെട്രോളജി (NCM) പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ഒക്ടോബർ 3 ഞായറാഴ്ചയോ ഒക്ടോബർ 4 തിങ്കളാഴ്ചയോ എക്സ്പോ 2020 ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലും വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് എക്സ്പോ വെബ്സൈറ്റ് ആയ http://expo2020dubai.com യിലും നാഷണൽ സെന്റർ ഓഫ് മെട്രോളജി വെബ്സൈറ്റ് ആയ http://ncm.ae യിലും കാലാവസ്ഥാ അപ്ഡേറ്റുകൾ പരിശോധിക്കണം. യുഎഇയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതുണ്ടെന്ന് പ്രവചനമുണ്ട്.

Share this story