എക്‌സ്‌പോയില്‍ ചുറ്റിയടിക്കാന്‍ സൈക്കിളുണ്ട്; ബുക്ക് ചെയ്യാം

Dubai Expo

ദുബായ്: എക്‌സ്‌പോ നഗരത്തില്‍ സുഖസവാരിക്ക്് സ്മാര്‍ട് സൈക്കിളുകള്‍ ഒരുങ്ങി. 23 കേന്ദ്രങ്ങളിലുള്ള 230 സൈക്കിളുകള്‍ കരീം ആപ്പില്‍ ബുക്ക് ചെയ്യാനാകും. ആപ്പില്‍ ലഭ്യമാകുന്ന കോഡ് ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്ത് സൈക്കിള്‍ എടുക്കാം.

ജി.പി.എസ് ശൃംഖല വഴി ബന്ധിപ്പിച്ച സൈക്കിളുകളാണിവ. സൈക്കിള്‍ റാക്കുകള്‍ സൗരോര്‍ജത്തിലാണു പ്രവര്‍ത്തിക്കുന്നത്. വിവിധ പവിലിയനുകളില്‍ വേഗമെത്താന്‍ സൈക്കിളുകള്‍ സഹായകമാകുമെന്ന് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സി.ഇ.ഒ അഹമ്മദ് ബഹ്‌റൂസിയാന്‍ പറഞ്ഞു.

സന്ദര്‍ശകരെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ ഇലക്ട്രിക് ബഗ്ഗികളും വ്യാപകമായി ഉപയോഗിക്കുന്നു. സാധനങ്ങളും ഓഫിസ് രേഖകളുമല്ലാം എത്തിക്കാന്‍ ഇ-സ്‌കൂട്ടര്‍ കുടുംബത്തിലെ ഇ-വാനുമുണ്ട്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ തുടര്‍ച്ചയായി 16 മണിക്കൂര്‍ വരെ ഓടും.

Share this story