ദുബൈ എക്സ്പോയുടെ പുതിയ തിയ്യതിക്ക് അംഗീകാരം
ദുബൈ: ദുബൈ എക്സ്പോ അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കണമെന്ന യു എ ഇ സര്‍ക്കാരിന്റേയും എക്സിക്യൂട്ടീവ് കമ്മറ്റിയുടേയും അഭ്യര്‍ത്ഥന ബ്യൂറോ ഇന്റര്‍നാണല്‍ ഡെസ് എക്സ്പോസിഷന്സി(ബി ഐ ഇ)ന്റെ ജനറല്‍ അസംബ്ലി അംഗീകരിച്ചു. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് പുതിയ തിയ്യതി.
എക്സ്പോ നീട്ടണമെന്ന ബി ഐ ഇ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ശിപാര്‍ശയില്‍ ജനറല്‍ അസംബ്ലിയുടെ വെര്‍ച്വല്‍ വോട്ടെടുപ്പ് ഏപ്രില്‍ 21ന് ആരംഭിച്ചിരുന്നു. മെയ് 29 വരെയാണ് വോട്ടെടുപ്പ് എങ്കിലും നിലവില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ശിപാര്‍ശ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എക്സ്പോയുടെ തിയ്യതി ഭേദഗതി ചെയ്യാന്‍ അംഗരാജ്യങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടാണ് ബി ഐ ഇയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് വേണ്ടത്. 2021ലാണ് എക്സ്പോയെങ്കിലും ‘എക്സ്പോ 2020 ദുബൈ’ എന്ന പേരിലായിരിക്കും അറിയപ്പെടുക.