ദുബായ് മാരത്തോൺ 2023: ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടി ആർടിഎ

Dubai RTA

ദുബായ്: ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടി ആർടിഎ. ദുബായ് മാരത്തോൺ 2023 മത്സരവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച്ച ദുബായ് മെട്രോയുടെ പ്രവർത്തനസമയം നീട്ടിയത്. 2023 ഫെബ്രുവരി 12-ന് ദുബായ് മെട്രോയുടെ പ്രവർത്തനം പുലർച്ചെ 4 മണി മുതൽ ആരംഭിച്ചു. സാധാരണ എട്ട് മണിയ്ക്കാണ് ദുബായ് മെട്രോ സർവ്വീസ് ആരംഭിക്കുന്നത്.

ദുബായ് മാരത്തോണിൽ പങ്കെടുക്കുന്നതിനായി എക്‌സ്‌പോ സിറ്റിയിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് യാത്ര സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Share this story