ഒമാനിലെ സൂറിൽ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോയില്ല

earth quake
ഒമാനിൽ സൂറിൽ ഭൂചലനം. ശനിയാഴ്ച പ്രാദേശിക സമയം പത്ത് മണിയോടെയാണ് ഭൂചലനമുണ്ടായത്. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാല ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ പ്രദേശവാസികൾക്ക് ഭൂചലനം അനുഭവിപ്പെട്ടു. ജഅലാൻ ബാലനി ബൂഅലി, സുവൈ, റാസൽ ഹദ്ദ് തുടങ്ങി വിവിധയിടങ്ങളിൽ ഭൂമി കുലുങ്ങി. സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
 

Share this story