ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്
Jul 11, 2021, 16:12 IST
![ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്](https://metrojournalonline.com/static/c1e/client/89527/migrated/0ce85c6b54afa2c795bd395d8876c28e.jpg)
ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം.
സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.