ഈദ് അൽ അദ: യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

ഈദ് അൽ അദ: യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ: അറഫാത്ത് ദിനം, ഈദ് അൽ അദാ എന്നീ ദിനങ്ങളോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികൾക്കും ജൂലൈ 19 മുതൽ , തിങ്കൾ, ജൂലൈ 22, വ്യാഴം വരെ) അവധിദിനം ആയിരിക്കുമെന്ന് അറിയിച്ചു.

രണ്ട് ദിവസത്തെ വാരാന്ത്യവുമായി ചേർന്ന് യുഎഇ നിവാസികൾക്ക് ആറ് ദിവസത്തെ ഇടവേള ആസ്വദിക്കാൻ കഴിയും. ജൂലൈ 25 ഞായറാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബിയിലെ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

Share this story