ഖത്തറിലെ ഇലക്ട്രിക് മിനിബസുകളുടെ പരീക്ഷണം നടന്നു

Quatar

ദോഹ: ഖത്തറില്‍ ഇലക്ട്രിക് മിനിബസുകളുടെ പരീക്ഷണ ഓപ്പറേഷന് ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തി സാക്ഷ്യം വഹിച്ചു. ചൈനയിലെ വാണിജ്യ വാഹന നിര്‍മാതാക്കളായ യുതോങ്ങുമായി സഹകരിച്ചാണ് മൊവാസലാത്ത് (കര്‍വ) സ്വയംഭരണാധികാരമുള്ള ഇലക്ട്രിക് മിനിബസുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

നവംബര്‍ 30-ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പിന്റെ ഭാഗമായാണ് സെയ്ഫ് അഹമ്മദ് അല്‍ സുലൈത്തിയുടെ സാന്നിധ്യത്തില്‍ ഇലക്ട്രിക് ബസുകളുടെ കാര്യക്ഷമത പരിശോധിച്ചത്. ഈ ബസുകള്‍ ഖത്തറിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാന്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷണ ഓപ്പറേഷന്‍ വിലയിരുത്തും. വിജയിച്ചാല്‍, ഇത്തരമൊരു ട്രാന്‍സിറ്റ് സംവിധാനം വിന്യസിക്കാന്‍ തുടങ്ങുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തറിന് മാറാനാകും.

ലെവല്‍ 4 സാങ്കേതികവിദ്യ ഏറ്റവും പുരോഗമിച്ചതാണ്. പൂര്‍ണ്ണമായും സ്വയംഭരണാധികാരമുള്ള ഇലക്ട്രിക് മിനിബസിന് ഡ്രൈവറുടെ ആവശ്യമില്ലാതെ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിനായി ഒരു ഡ്രൈവരെ ഏര്‍പ്പെടുത്തുന്നതാണ്. 

ഈ ബസുകളില്‍ നിരവധി റഡാറുകള്‍, ലിഡാറുകള്‍, നൂതന ക്യാമറകള്‍ എന്നിവയും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അത് ബസിന് ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും തിരിച്ചറിയാനും ചലനത്തിലായിരിക്കുമ്പോള്‍ അതിനനുസരിച്ച് പ്രതികരിക്കാനും സഹായിക്കുന്നു.

Share this story