ഉംറ നിബന്ധനകളിൽ ഇളവ്; 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇരു ഹറമിലേക്കും പ്രവേശനം

Mecca

മക്ക: സൗദി അറേബ്യയിൽ കൊവിഡ്- 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി വിദേശ  തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധനകള്‍ ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം. 12 വയസിന് മുകളിൽ  പ്രായമുള്ളവർക്ക് ഇരുഹറമിലേക്കും പ്രവേശനം അനുവദിച്ചതായി ഇരുഹറം കാര്യ മന്ത്രാലയം അറിയിച്ചു.

നേരത്തേ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന  നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ എടുത്തിരിക്കണമെന്ന  നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നിബന്ധനകളിൽ ഇളവ് വരുത്തിയതോടെ കൂടുതൽ വിദേശ തീർഥാടകർക്ക്  പുണ്യഭൂമിയിലെത്തി ഉംറയും സിയാറത്തും നിർവഹിക്കാൻ അവസരം ലഭിക്കും.

Share this story