മൂന്നു വാക്സിനെടുത്ത പ്രവാസി ഏഴുദിവസം വീട്ടുതടങ്കലിൽ; പ്രതിഷേധമുയരുന്നു

Malapuram

മൂന്ന് ഡോസ് വാക്സിനും എടുത്ത് പി.സി.ആര്‍ ടെസ്റ്റും കഴിഞ്ഞു നെഗറ്റീവ് ആയി വരുന്ന ഞങ്ങള്‍ പ്രവാസികള്‍ എത്ര ദിവസം വേണേലും ക്വാറന്റൈന്‍ ഇരിക്കാം മാഡം .ഞങ്ങള്‍ കാരണം നാട്ടുകാര്‍ക്ക് ഒരു ആപത്തും വരണ്ട...
കരുതലും നിയന്ത്രണവും വേണം, അത് പക്ഷേ വിദേശങ്ങളില്‍ നിന്നെത്തുവരെ വീട്ടിനകത്ത് പൂട്ടിയിട്ടാല്‍ മാത്രം തീരുമോ?
ജാഥകള്‍, സമ്മേളനങ്ങള്‍, വിവാഹം,മരണം എന്നിവിടങ്ങളിലെ ആളൊഴുക്കത്തിനും നിയന്ത്രണം വേണ്ടേ?

വിമാനം കയറുമ്പോഴും ഇറങ്ങുമ്പോഴും നടത്തുന്ന  പരിശോധനയില്‍ നെഗറ്റീവായ പ്രവാസികളെ ഒരാഴ്ച വീട്ടിനകത്തിട്ടാല്‍  നാട് കോവിഡ് മുക്തമാകുമോ? അല്ലെങ്കിലും ഏതു നിയമവും എതിര്‍പ്പില്ലാതെ അടിച്ചേല്‍പ്പിക്കാന്‍ പറ്റിയ വിഭാഗമാണല്ലോ..!

പാര്‍ട്ടി  സമ്മേളനങ്ങളും സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും കളക്ടറേറ്റ് മാര്‍ച്ചും മുറപോലെ നടക്കട്ടെ..
നാട്ടിലുള്ള പാര്‍ട്ടി നേതാക്കളെ പിടിച്ച് ക്വാറന്റയ്‌നിലിട്ടാല്‍ തീരാവുന്ന കോവിഡേ ഇപ്പോള്‍ നാട്ടിലുള്ളൂ..

-ആഷിക് മഞ്ചേരി ജിദ്ദ

പ്രവാസി അസംഘടിതനാണല്ലൊ..അപ്പോ ഏത് നിയമവും അവന്മേല്‍ അടിച്ചേല്‍പ്പിച്ച്
ആരോഗ്യമന്ത്രിക്കും ആളാവാം!
നാട്ടിലുള്ളവര്‍ പേരിന് ഒന്നോ,രണ്ടോ വാക്‌സിന്‍ എടുത്തവരാണ്. എന്നാല്‍ പ്രവാസികള്‍ സമയ ബന്ധിതമായി മൂന്നു വാക്‌സിന്‍ വരെ എടുക്കുക മാത്രമല്ല, യാത്രക്ക് രണ്ട് ദിവസം മുന്നേ ടെസ്റ്റ് അത് കഴിഞ്ഞ് എയര്‍ പോര്‍ട്ട് ടെസ്റ്റും ഒക്കെ കൂടി കഴിഞ്ഞ്  നെഗറ്റിവ് കടലാസുമായാണ് വരുന്നത്..എന്നിട്ടും ചുരുങ്ങിയ അവധിക്ക് നാട്ടില്‍ വരുന്ന പ്രവാസി ഏഴ് ദിവസം വീട്ട് തടങ്കലില്‍ അകത്തും...
കൂടാതെ കാക്കിയിട്ട പോലീസ്, വെള്ളയുടുത്ത പോളിസ് തുടങ്ങിയവരുടെ കരുതലുകളും നിരീക്ഷണവും...!

റാലിയും സമ്മേളനവും ഉത്സവവും പള്ളി പെരുന്നാളും ഫുട്‌ബോള്‍ ടൂര്‍ണമെന്റും  കൂടാതെ സര്‍ക്കാരിന്  റവന്യൂ നല്‍കിക്കൊണ്ട് ബാറിലും നിരങ്ങി നടക്കുന്നവര്‍ക്ക് ഒരു നിയന്ത്രണവുമില്ലാതെ  പുറത്ത് വിഹരിക്കാം.....

കോവിഡ് വന്ന് കൊല്ലം രണ്ടായിട്ടും അന്തവും കുന്തവുമില്ലാത്ത നിയമമുണ്ടാക്കുന്നവരോട്
ഇതിലെ ലോജിക്ക് ചോദിക്കുന്നതില്‍ കാര്യമില്ലാല്ലൊ...!

അഷ്‌റഫ് കെ.പി. കവ്വായാ, മസ്‌കത്ത്

Share this story