എക്‌സ്‌പോ 2020 ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് ശൈഖ് അബ്ദുല്ല ബിൻ സായിദ്

Dubai Expo

ദുബായ്: യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ സ്വീകരിച്ച് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. എക്‌സ്‌പോ 2020 സന്ദർശിക്കാനാണ് യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിന മുഹമ്മദ് യുഎഇയിലെത്തിയത്.

യുഎഇയും യുഎന്നും തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും വിവിധ മേഖലകളിലെ പദ്ധതികൾ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിരത വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, അന്താരാഷ്ട്ര പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം തുടങ്ങിയവയും ചർച്ചാ വിഷയമായി.

അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിന്റ് ഇബ്രാഹിം അൽ ഹാഷെമിയും യോഗത്തിൽ പങ്കെടുത്തു.

Share this story