എക്‌സ്‌പോ ദുബായ് 2020: ആദ്യ പത്ത് ദിവസത്തിനിടെ സന്ദർശനം നടത്തിയത് 411,768 പേർ

Dubai Expo

ദുബായ്: ആദ്യ പത്ത് ദിവസത്തിനിടെ ദുബായ് എക്‌സ്‌പോ വേദി സന്ദർശിച്ചത് 4,11,768 പേർ. എക്‌സ്‌പോ വേദിയുടെ പ്രവർത്തകർ, പ്രദർശകർ, പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. സന്ദർശകരിൽ മൂന്നിൽ ഒരാൾ വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളാണ്. 175 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരാണ് എക്‌സ്‌പോയിൽ എത്തിയത്.

മേളയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ എക്‌സ്‌പോ വെർച്വലിൽ മൂന്നു ദശലക്ഷം ആളുകൾ ഉദ്ഘാടന ചടങ്ങ് തത്സമയം കണ്ടു. ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സന്ദർശകരുടെ സ്ഥിതി വിവരക്കണക്കുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടത്. ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിച്ചത്.

Share this story