കുവൈത്തില്‍ ഫാമിലി, വിസിറ്റ് വിസ അനുവദിച്ചു തുടങ്ങി

Kuwait

കുവൈത്ത് സിറ്റി: കുടുംബ വിസ, വാണിജ്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും വിനോദ സഞ്ചാര മേഖലയിലും സന്ദര്‍ശക വിസ എന്നിവ അനുവദിക്കുന്നതിന് കുവൈത്തില്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങി. www.moi.gov.kw എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

വ്യവസ്ഥകള്‍ക്ക് വിധേയമായാകും വിസ അനുവദിക്കുക. ഭാര്യക്കും 16ന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുമാണ് കുടുംബ വിസ അനുവദിക്കുക. അപേക്ഷകന്റെ മാസശമ്പളം 500 ദിനാറില്‍ കുറയരുത്. വാണിജ്യ മേഖലയിലെ സന്ദര്‍ശന വിസ വാണിജ്യ പ്രവര്‍ത്തനത്തിന് മാത്രമാണെന്നും അംഗീകൃത നിബന്ധനകള്‍ അനുസരിച്ചുള്ളതാണെന്നും ഉറപ്പ് വരുത്തണം. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവരുടെ ആവശ്യത്തിനായി സന്ദര്‍ശക വിസ അനുവദിക്കും.

കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിന്‍ (ഫൈസര്‍, ആസ്ട്രസെനക-ഓക്‌സ്ഫഡ്, മൊഡേണ എന്നിവയുടെ 2 ഡോസ് അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 1 ഡോസ് ) സ്വീകരിച്ചവര്‍ക്ക് മാത്രമേ വിസ അനുവദിക്കുകയുള്ളൂ. അത് തെളിയിക്കുന്നതിന് ക്യു.ആര്‍ കോഡ് സഹിതമുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

Share this story