സ്‌കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളി ബാലികക്ക് ദാരുണാന്ത്യം

milna

ഖത്തറിൽ സ്‌കൂൾ ബസിനുള്ളിൽ മലയാളി ബാലികയെ മരിച്ച നിലയിൽ കണ്ടെത്തി. അൽവക്ര സ്പ്രിംഗ് ഫീൽഡ് കിന്റർഗാർട്ടനിലെ കെജി 1 വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബാണ്(4) മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ്-സൗമ്യ ദമ്പതികളുടെ ഇളയ മകളാണ്. 

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസിൽ കുട്ടി ഉറങ്ങിപ്പോയെന്നും മറ്റുള്ളവർക്കൊപ്പം കുട്ടി ഇറങ്ങാതിരുന്നത് ബസ് ജീവനക്കാർ ശ്രദ്ധിച്ചില്ലെന്നുമാണ് വിവരം. പൂട്ടിയ ബസ് തുറസ്സായ സ്ഥലത്താണ് ജീവനക്കാർ നിർത്തിയിരുന്നത്. രാവിലെ 11.30ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ കാണുന്നത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു

മരണകാരണം വ്യക്തമല്ല. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു
 

Share this story