തൊഴിലാളികളെ ചട്ടങ്ങള്‍ പാലിക്കാതെ ജോലിക്ക് വെച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ; മുന്നറിയിപ്പുമായി അധികൃതര്‍

റിയാദ്: തൊഴിലാളികളെ ചട്ടങ്ങള്‍ പാലിക്കാതെ ജോലിക്ക് വെക്കുകയും പുറം ജോലിക്ക് അനുവദിക്കുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി ജവാസാത്ത്. ചട്ടങ്ങള്‍ ലംഘിച്ച് പ്രവാസികളെ ജോലിക്കെടുക്കുകയോ സ്വന്തം സ്പോണ്‍സര്‍ഷിപ്പിലുള്ള തൊഴിലാളികളെ സ്വന്തം നിലക്ക് ജോലി ചെയ്യാനോ മറ്റുള്ളവര്‍ക്കു കീഴില്‍ ജോലി ചെയ്യാനോ പുറത്തേക്ക് വിടുകയോ മറ്റു സ്പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളെ ഉപയോഗിക്കുകയോ ചെയ്താല്‍ ശക്തമായ പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് അഞ്ച് വര്‍ഷം വരെ റിക്രൂട്ട്മെന്റിന് അനുവാദം നല്‍കാതിരിക്കല്‍, നിയമ ലംഘകരെ ജോലിക്ക് വെച്ചാല്‍ ഉത്തരവാദിത്തപ്പെട്ട മാനേജരെ ഒരു വര്‍ഷം വരെ തടവ് ശിക്ഷ, മാനേജര്‍ വിദേശിയാണെങ്കില്‍ തടവ് ശിക്ഷക്ക് ശേഷം നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിഴയെന്ന് ജവാസാത്ത് വ്യക്തമാക്കി.

Share this story