അബൂദബിയിലെ മുസഫയിൽ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല
Jul 27, 2021, 12:48 IST
![അബൂദബിയിലെ മുസഫയിൽ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല](https://metrojournalonline.com/static/c1e/client/89527/migrated/b0d2d2a8c0ba77bb0b292355e89e5d69.jpg)
അബുദാബിയിൽ മുസഫ വ്യവസായ മേഖലയിൽ വെയർഹൗസിൽ തീപിടിത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.