അബുദാബിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

അബുദാബിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍

അബുദാബി: വിസ കാലാവധി കഴിഞ്ഞവര്‍ക്കും സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേര്‍സ് കമ്മിറ്റി തീരുമാനിച്ചു. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യം കണക്കിലെടുത്താണ് താമസ വിസ, പ്രവേശന വിസ കഴിഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള തീരുമാനം.

കാലാവധി കഴിഞ്ഞതായാലും ഏതെങ്കിലും തരത്തിലുള്ള തിരിച്ചറിയില്‍ രേഖയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം.

Share this story