ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയാവും

ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയാവും
മസ്‌കത്ത്: ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ അടുത്ത ഇന്ത്യന്‍ സ്ഥാനപതിയാവും. സേവന കാലാവധി പൂര്‍ത്തീകരിച്ച് നിലവിലെ സ്ഥാനപതി മടങ്ങുന്ന ഒഴിവിലേക്കാണ് നിയമനമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1993 ബാച്ചിലുള്‍പ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഗോദാവര്‍ത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. ഗിനിയ, സെനഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥാനപതിയായിരുന്നിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ അമിത് നാരംഗിനെ സ്ലോവേനിയയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags

Share this story