അശാന്തിയുടെ ഭീതിയിൽ ഗൾഫ് രാജ്യങ്ങൾ; ഖത്തറിലും സൗദിയിലും യുഎഇയിലുമടക്കം ഇറാന്റെ ആക്രമണം

gulf

ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വ്യാപക ആക്രമണവുമായി ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. 

അമേരിക്കയുടെ ബഹ്‌റൈൻ നാവിക ബേസിന് നേർക്ക് ഇറാന്റെ മിസൈൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കുവൈറ്റ് ബേസിന് നേർക്കും ആക്രമണം നടന്നു. സൗദിയിലെ യുഎസ് വ്യോമത്താവളത്തിന് നേർക്കും ആക്രമണം നടന്നു. ഗൾഫിലാകെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

അവശ്യ സാധനങ്ങൾ കരുതാനും ജനലുകൾ ഇല്ലാത്ത മുറികൾ തെരഞ്ഞെടുക്കാനും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായ ഇടത്തേക്ക് മാറാനും ബഹ്‌റൈൻ നിർദേശം നൽകി. അതിനിടെ ഖത്തറിലേക്ക് എത്തിയ മിസൈൽ തടഞ്ഞതായും വിവരമുണ്ട്.
 

Tags

Share this story