ജിദ്ദയിൽ കനത്ത മഴ; ജാഗ്രതാ നിർദേശം

Saudi

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ ഗവർണറേറ്റിൽ കനത്ത മഴ. മക്ക, ജിദ്ദ, തായിഫ്, വാദി മറൈഖ്, ഖുവൈസ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറുകയും നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിലകപ്പെടുകയും ചെയ്തു.

വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ സിവിൽ ഡിഫൻസും മുനിസിപ്പാലിറ്റിയും രംഗത്തുണ്ട്. താഴ്‌വരകൾ, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരോടും  യാത്രക്കാരോടും ജാഗ്രത പാലിക്കാനും റോഡിൽ അമിതവേഗത ഒഴിവാക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച്ച വരെ മക്ക, മദീന, തബൂക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈൻ ബിൻ മുഹമ്മദ് അൽ ഖഹ്താനി പറഞ്ഞു.

Share this story