മാസപ്പിറവി കണ്ടില്ല; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

Ramsan

ദുബായ്: മാസപ്പിറവി കാണാഞ്ഞതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. 

വ്രതത്തിന്‍റെ 30 ദിനങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്റിൻ എന്നിവിടങ്ങളിൽ ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുന്നത്. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിൽ പെരുന്നാൾ ആഘോഷം എന്നാണെന്ന് ചൊവ്വാഴ്ച പ്രഖ്യാപിക്കും.

Share this story